പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 AD’യുടെ പ്രീ റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറുന്ന ഔപചാരികമായ ചടങ്ങിലായിരുന്നു കമൽ ഹാസൻ തന്റെ ഷോലെ നാളുകൾ ഓർത്തെടുത്തത്. ടെക്‌നീഷ്യൻ ആയിരുന്നിട്ടു കൂടി ഷോലെ തീയേറ്ററിൽ കാണാൻ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നുവെന്ന് കമൽ പറഞ്ഞു. ഒരു സിനിമാ സാങ്കേതിക വിദഗ്ധനിൽ നിന്നും അഭിനേതാവിലേക്കുള്ള യാത്രയിലെ സൗഭാഗ്യം പങ്ക് വയ്ക്കുകയായിരുന്നു നടൻ.
Also Read: മുഹമ്മദ് ഷമ്മിയും സാനിയ മിർസയും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾ; മറുപടിയുമായി സാനിയയുടെ പിതാവ്
ചിത്രത്തിൽ പ്രതിനായക വേഷമാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. ചരിത്രം കുറിച്ചുകൊണ്ടാണ് കൽക്കിയുടെ വരവ്. കോമിക് കോൺ സാൻ ഡിയാഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും ഈ ചിത്രമാണ്. പുരാണത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.
Also Read: ട്രെയിനിൽ വിൽക്കുന്നത് മണ്ണ് നിറച്ച പവർ ബാങ്ക്, കൈയോടെ പിടിച്ച് യാത്രക്കാർ; വീഡിയോ
പങ്കെടുത്ത താരങ്ങൾ സിനിമാനുഭവം പങ്ക് വച്ച് സംസാരിച്ചു. ചടങ്ങിലെ കൗതുകക്കാഴ്ചകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗർഭിണിയായ ദീപിക വേദിയിൽ നിന്നിറങ്ങുമ്പോൾ സഹായിക്കാൻ ഓടിയെത്തിയ പ്രഭാസും അമിതാഭ് ബച്ചനും ആരാധകർക്ക് കൗതുകമായി. ദീപികയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ കൈ പിടിച്ചു കയറ്റിയത് അമിതാഭ് ബച്ചനായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here