മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 50 കോടി ക്ലബ്ബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഗുണ സിനിമയും, ഗുണാ കേവുമൊക്കെ ഈ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഘടകങ്ങളാണ്.

Also Read; കേന്ദ്ര സർക്കാർ കേരളത്തോട് പ്രത്യേക മനോഭവമാണ് വച്ച് പുലർത്തുന്നത്: എളമരം കരീം എംപി

ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിട്ട് കണ്ട് സന്തോഷം അറിയിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ കലാ സംവിധായകൻ അജയൻ ചാലിശ്ശേരി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Also Read; പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി അമ്മ; നാടിനെ നടുക്കിയ സംഭവം മലപ്പുറത്ത്

“ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും!!
ഉലകനായകൻ കമൽ സാറിനും ഗുണ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം!
മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെ പറ്റിയും ഗുണ ഷൂട്ടിംഗ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. വളരെ വളരെ സന്തോഷം!!” എന്ന കുറിപ്പോട് കൂടിയാണ് അജയൻ ചാലിശ്ശേരി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News