ലോക്‌സഭ തെരഞ്ഞെടുപ്പ്; കമൽ ഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ.കോയമ്പത്തൂരിൽ മക്കൾ നീതിമയ്യം യോഗത്തിലാണ് കമൽഹാസന്റെ പ്രഖ്യാപനം. ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അതിനാലാണ് മത്സരിക്കുന്നതെന്നും കമൽ ഹസൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്ക​ണമോ എന്നതും യോഗം ചർച്ച ചെയ്തു.

ALSO READ:ഇത് ഞാൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല: ബിലാലിനെ കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി പറഞ്ഞ മറുപടി

മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും മക്കൾ നീതി മയ്യം നടത്തിയിരുന്നു.

ALSO READ:സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മത്സരിച്ച് പരാജയപ്പെട്ടിരുന്നുബിജെപി നേതാവ് വാനതി ശ്രീനിവാസനാണ് കമൽ ഹാസനെ പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News