‘ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം; തീരുമാനം നിങ്ങളുടേതാണ്; എല്ലാ ആശംസകളും.’ അൽഫോൺസ് പുത്രനോട് കമൽ ഹാസൻ

‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. കഴിഞ്ഞ മാസമാണ് അൽഫോൺസ് പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അൽഫോൺസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

also read: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ഇപ്പോഴിതാ സംവിധായകൻ അൽഫോൺസ് പുത്രന് ആശംസകളുമായി ഉലകനായകൻ കമൽ ഹാസൻ. കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അൽഫോൺസ് പുത്രൻ ഒരു പാട്ട് തയാറാക്കിയിരുന്നു. ആ പാട്ട് കേട്ടതിനു ശേഷം തന്റെ നന്ദി ഒരു വോയ്സ് നോട്ട് ആയി അൽഫോൺസിന് അയയ്ക്കുകയായിരുന്നു.നടൻ പാർഥിപനാണ് അൽഫോൺസിന് ആശംസകളറിയിച്ചുള്ള കമൽ ഹാസന്റെ ശബ്ദം പുറത്തുവിട്ടത്. പാർഥിപൻ വഴിയായിരുന്നു അൽഫോൺസ് തന്റെ പാട്ട് കമലില്‍ എത്തിച്ചത്. വോയ്‌സ് നോട്ടിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കാനും അദ്ദേഹം നിർദേശിക്കുന്നുണ്ട്.

‘‘അൽഫോൺസ് പുത്രന്റെ പാട്ട് കേട്ടു. ആരോഗ്യം കുറച്ച് മോശമാണെന്ന് പറയുകയുണ്ടായി. എന്നാൽ മനസ്സ് നല്ലതുപോലെ ഇരിക്കുന്നുവെന്ന് തോന്നുന്നു, കാരണം ആ സന്തോഷം പാട്ടുകളിൽ പ്രകടമായിരുന്നു. ജീവിതവും അങ്ങനെ സന്തോഷമായി മുന്നോട്ടുപോകട്ടെ. നിങ്ങൾ എടുക്കുന്ന തീരുമാനം നിങ്ങളുടേതാണ്. എന്നാൽ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കണം. എല്ലാ ആശംസകളും അൽഫോൺസ്.” ഇങ്ങനെയായിരുന്നു കമൽ ഹാസന്റെ വോയ്സ് നോട്ട്

അതേസമയം കഴിഞ്ഞ മാസമാണ് അൽഫോൺസ് പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. ‘‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്കു പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അൽഫോൺസ് പുത്രൻ പറഞ്ഞു.

also read: ഇമെയിൽ മെസ്സേജ് തട്ടിപ്പാണെന്ന് ആദ്യം കരുതി; വിളിച്ചു ചോദിച്ചപ്പോൾ കോടികളുടെ ഭാഗ്യം കേട്ട് കണ്ണ് തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News