തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലെന്നും ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നിട്ടില്ലെന്നും നേതാവ് കമല്‍ ഹാസന്‍. പാര്‍ട്ടിയുടെ രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിസ്വാര്‍ത്ഥമായി രാജ്യത്തെ പറ്റി ചിന്തിക്കു്‌ന ഏതു സഖ്യത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഏഴാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു
അതേസമയം കക്ഷി രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെപ്പറ്റി ചിന്തിക്കേണ്ട സമയമാണെന്നും അതിനൊപ്പമായിരിക്കും തന്റെ പാര്‍ട്ടിയുമെന്നാണ് ഇന്ത്യ മുന്നണിയില്‍ ചേരുമോ എന്ന ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി. അതേസമയം നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തു.
കോണ്‍ഗ്രസിനോടും രാഹുല്‍ഗാന്ധിയോടും ആഭിമുഖ്യമുള്ളയാളാണ് കമല്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഡിഎംകെ സഖ്യത്തില്‍ കമലിന്റെ പാര്‍ട്ടി ലോക്‌സഭയില്‍ മത്സരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here