ചിത്രത്തിന്റെ പുരോഗതിയിൽ കമൽഹാസൻ അതൃപ്തനായിരുന്നു; ‘കെഎച്ച് 233’ ഉപേക്ഷിച്ചതായി സൂചനകൾ

‘കെഎച്ച് 233’ എന്ന താത്ക്കാലിക തലക്കെട്ടോടെ ഔദ്യോഗികമായി ലോഞ്ച് ചെയ്ത സിനിമയായിരുന്നു കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങിയിരുന്നത്.
സംവിധായകൻ എച്ച് വിനോദ് ആയിരുന്നു സംവിധായകൻ. എന്നാൽ ചിത്രത്തിന്റെ പുരോഗതിയിൽ കമൽഹാസൻ അതൃപ്തനായിരുന്നെന്നും ചിത്രം ഉപേക്ഷിച്ചതായും വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

കമൽഹാസന്റെ മിക്ക സിനിമകളും നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ  തന്നെയാണ്. കൂടാതെ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റിൽ പ്രൊഡക്ഷൻ ഹൗസ് അവരുടെ നിർമ്മാണ സംരംഭങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കളുടെ പ്രൊജക്റ്റ് ലിസ്റ്റിൽ ‘കെഎച്ച് 233’ എന്ന  ചിത്രത്തിന്റെ പേര് ഇല്ലാത്തതിനാൽ എച്ച് വിനോദിനൊപ്പം കമൽഹാസൻ ചിത്രം ഒഴിവാക്കിയതായി സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: പ്രണയസാഫല്യം; നടി സ്വാസിക വിജയ് വിവാഹിതയായി

കമൽഹാസന്റെ ഉപേക്ഷിക്കപ്പെട്ട മറ്റൊരു പ്രോജക്റ്റാണ് ഇത്. പ്രാരംഭ അപ്‌ഡേറ്റുകളിലൂടെ ആരാധകരെ ആവേശഭരിതരാക്കിയെങ്കിലും ഇപ്പോൾ ആരാധകർ നിരാശയിലാണ്.

റിലീസ് ആവാനിരിക്കുന്ന കമൽഹാസന്റെ അടുത്ത ചിത്രം ഷങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ആണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ഈ വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 37 വർഷങ്ങൾക്ക് ശേഷം സംവിധായകൻ മണിരത്‌നവുമായി നടൻ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും നടക്കുകയാണ്. ‘തഗ് ലൈഫ്’ എന്നാണ്‌ കമൽഹാസൻ- മണിരത്നം ചിത്രത്തിന്റെ പേര്.

അതുപോലെ തന്നെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപ്അറിവിന്റെ സംവിധാനത്തിൽ ഒരു സിനിമ ഉണ്ടാകുമെന്ന് കമൽഹാസൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരുന്നു.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റ് ഇതാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News