ഉലകനായകന്‍ കമല്‍ഹാസന്‍റെ ചിത്രം റീ റിലീസിനെത്തുന്നു. 2001ലെ ദീപാവലി റിലീസ് ആയിരുന്ന കമൽ ഹാസൻ ചിത്രം ‘ആളവന്താന്‍’ ആണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമ 1000 തിയറ്ററുകളിൽ എത്തുമെന്ന് നിര്‍മാതാവായ വി ക്രിയേഷന്‍സിന്‍റെ കലൈപ്പുലി എസ് താണു അറിയിച്ചു. റീ റിലീസ് തീയതി അറിയിച്ചിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തുവന്നതോടെ കമല്‍ ആരാധകര്‍ ആവേശത്തിലാണ്.
വെടിക്കെട്ടിന് തുടക്കമിട്ട് റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്
സാങ്കേതിക മികവ് കൊണ്ട് അന്ന് തന്നെ സിനിമ ശ്രദ്ധ നേടിയിരുന്നു.
വിദേശികളായ സാങ്കേതിക വിദഗ്ധരടക്കം പിന്നണിയിൽ പ്രവർത്തിച്ച ചിത്രത്തിനെ സ്പെഷ്യൽ എഫക്റ്റ്സിനുള്ള ദേശീയ അവാർഡ് തേടിയെത്തിരുന്നു. അക്കാലത്ത് 25 കോടി ബജറ്റായിരുന്ന സിനിമ വൻ പ്രതീക്ഷയോടെ ആണ് ഇറങ്ങിയതെങ്കിലും ബോക്സ് ഓഫീസിൽ ഫലം വിപരീതമായിരുന്നു.
ബാഷയടക്കമുള്ള ഹിറ്റ് സിനിമകൾ ഒരുക്കിയ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ തോൽവി എല്ലാവരെയും ഞെട്ടിച്ചിരുന്നു. കമൽ ഹാസൻ ഇരട്ട വേഷത്തിലാണ് ‘ആളവന്താന്‍’ സിനിമയിൽ വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്ന കഥാപാത്രങ്ങളായാണ് പ്രത്യക്ഷപ്പെട്ടത്.
കമല്‍ ഹാസന്‍ നായകനായ പുഷ്പക്, നായകന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു. ലിമിറ്റഡ് റിലീസ് ആയതുകൊണ്ട് തന്നെ തമിഴ്നാടിന് പുറത്ത് ഇറങ്ങിയതുമില്ല. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ ബാഷയും മോഹന്‍ലാല്‍ നായകനായ സ്ഫടികവും ഈയിടെ റീ റിലീസ് ചെയ്തിരുന്നു. തീയേറ്ററുകളില്‍ ഇരു ചിത്രങ്ങളെയും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here