കമൽ ഹാസൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

കമൽ ഹാസൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കമൽഹാസൻ തന്നെയാണ് KH237 എന്ന പേരിലുള്ള ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. കഴിവു തെളിയിച്ച രണ്ട് പേർ പുതിയ അവതാരത്തിൽ എത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് കമൽ ഹാസൻ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടത്. ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.

ALSO READ: ‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സംവിധായകരിൽ നിന്ന് സിനിമാ സംവിധായകരിലേക്കുള്ള അൻപറിവിന്റെ വളർച്ച അവരുടെ സിനിമയോടുള്ള സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്.

KH237 അൻബു മണിയും അറിവ് മണിയും സംവിധാനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അൻപറിവുമായുള്ള ചിത്രം പുതിയ യുഗത്തിന്റെ തുടക്കമാണെന്നും രാജ് കമൽ ഫിലിംസ് പറഞ്ഞു.

“അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലകനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്” എന്നാണ് അൻപറിവ് പറഞ്ഞത്.

ALSO READ: കാർഷിക വിപണന മേഖല: കോഴിക്കോട്ട് കുടുംബശ്രീയുടെയും ജില്ലാ പഞ്ചായത്തിന്റെയും ‘എ പ്ലസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News