പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തെ പ്രശംസിച്ച് കമല്‍ ഹാസന്‍

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തെ പ്രശംസിച്ച് നടന്‍ കമല്‍ ഹാസന്‍. ഒരു ദേശീയ വാര്‍ത്ത ഏജന്‍സിയുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം സിനിമയെ കുറിച്ചും മണിരത്‌നവുമായുള്ള സൗഹൃദത്തെ കുറിച്ചും വെളിപ്പെടുത്തിയത്. ‘ഞാന്‍ ഒരു അഭിനേതാവാണ് സംവിധായകനാണ് നിര്‍മ്മാതാവുമാണ്. അതിലുപരി  ഒരു സിനിമ ആസ്വാദകനാണ്. ഒരു തമിഴ്‌നാട്ടുകാരന്‍ ആയതുകൊണ്ട് തന്നെ തമിഴ് ചലച്ചിത്രമേഖല ഇത്ര ഏറെ വളരുന്നതിലും  അതിന്‍റെ നൂതന സാങ്കേതിക മുന്നേറ്റം കാണുന്നതിലും സന്തോഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

ഇത്രയും വലുപ്പമുള്ള സിനിമ  മികച്ചരീതിയില്‍ ചിത്രീകരിച്ചെങ്കില്‍ അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും മണിരത്‌നത്തിനുള്ളതാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഛായാഗ്രാഹന്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍ എന്നിവരടങ്ങുന്ന മണിരത്നത്തിന്റെ ടീം തമിഴ് സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചു. തമിഴ് സിനിമ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പിഎസ്2വിന് കിട്ടിയ സ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു.

മണിരത്നം സംവിധനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1ന്റെ തുടര്‍ച്ചയാണ് പൊന്നിയിന്‍ സെല്‍വന്‍ 2. നടന്‍ കമല്‍ഹാസനാണ് ചിത്രത്തിന് ടൈറ്റില്‍ നരേഷന്‍ നല്‍കിയത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം . പൊന്നിയിന്‍ സെല്‍വന്‍ 1 ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗം ഏപ്രില്‍ 28നാണ് തീയേറ്ററുകളില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News