സനാതന ധർമ പരാമർശ വിവാദത്തിൽ ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ പിന്തുണ.സനാതന ധർമ വിഷയത്തിൽ കമൽഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമൽഹാസൻ പറഞ്ഞത്. ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് തുടരുമെന്നും കമൽ ഹാസൻ പറഞ്ഞു.സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് എന്നാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ALSO READ:സ്വാധീനിച്ചത് വികസനമോ വികാരമോ? പുതുപ്പള്ളി ആര് നേടുമെന്ന് ഇന്നറിയാം, രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍
‘‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’എന്നാണ് കമൽഹാസൻ പറഞ്ഞത്.
The hallmark of a true democracy is the ability of its citizens to disagree and engage in continued discussion. History has repeatedly taught us that asking the right questions has led to important answers and contributed to our development as a better society.@Udhaystalin is…
— Kamal Haasan (@ikamalhaasan) September 7, 2023
ALSO READ:പരുന്തിന്റെ വീക്ഷണത്തിൽ ഖത്തറിന്റെ ആകാശദൃശ്യം; ശ്രദ്ധേയമായ വീഡിയോ പുറത്തിറക്കി ടൂറിസം വകുപ്പ്
അതേസമയം കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്ന് ഇതേതുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here