കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ കമൽ കാന്ത് ബത്ര അന്തരിച്ചു. 77 വയസ്സായിരുന്നു. ഹിമാചൽപ്രദേശിലെ പലംപുർ സ്വദേശിയാണ് കമൽ കാന്ത് ബത്ര. മരണവിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ്.
ALSO READ: കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു
റിട്ട. അധ്യാപികയായ കമൽ ബത്ര മുൻ ആം ആദ്മി പാർട്ടി നേതാവി കൂടിയായിരുന്നു. ഹിമാചൽപ്രദേശിലെ ഹാമിർപുരിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അഭിപ്രായ വ്യത്യാസത്തെ ഉണ്ടായതിനെ തുടർന്ന് അധികം വൈകാതെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പാർട്ടി വിടുകയും ചെയ്തിരുന്നു.
കൂടെ ഉണ്ടായിരുന്ന സൈനികന്റെ ജീവൻരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർഗിൽ യുദ്ധഭൂമിയിൽ വെടിയേറ്റു മരിക്കുകയായിരുന്നു വിക്രം ബത്ര. രാജ്യം അദ്ദേഹത്തിന് പരമോന്നത സൈനികമെഡലായ പരംവീരചക്ര നൽകി ആദരിച്ചു. വിക്രം ബത്രയുടെ ജീവിതകഥ ആസ്പദമാക്കി 202-ൽ ‘ഷേർഷാ’ എന്ന പേരിൽ ബോളിവുഡിൽ സിനിമ ഇറങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here