പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ അഭിപ്രായപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ ബയോയില്‍ നിന്നും കോണ്‍ഗ്രസ് ഒഴിവാക്കി.
ALSO READ: എഐ നിര്‍മിത ഹോളോഗ്രാമിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് വനിത; അമ്പരന്ന് ലോകം
ഇതോടെ കമല്‍നാഥും മകനും ബിജെപിയില്‍ ചേരുന്നു എന്ന ആഭ്യൂഹം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. കമല്‍നാഥ് ദില്ലിയിലെത്തിയതോടെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ബിജെപിയില്‍ ചേരുമെങ്കില്‍ ആ തീരുമാനം ആദ്യം അറിയിക്കുക മാധ്യമങ്ങളെയായിരിക്കുമെന്ന് ദില്ലിയിലെത്തിയ കമല്‍നാഥ് പറഞ്ഞിരുന്നു.
ALSO READ: കുട്ടിയെ അമ്മ പങ്കാളിയുടെ അടുത്ത് ഏൽപ്പിക്കാൻ ശ്രമിച്ചു; പാലക്കാട് ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ എംഎല്‍എ ദിനേശ് അഹിര്‍വാര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിദിഷാ രാകേഷ് കത്താരേ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നില്‍ക്കാന്‍ എടുത്ത തീരുമാനം പല മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിരുന്നെന്നും അവര്‍ക്ക് ബിജെപിയിലേക്ക് സ്വാഗതമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here