ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ്ഷ്യല്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം ഔദ്യോഗികമായി അംഗീകരിച്ച് കമല ഹാരിസ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അമേരിക്കയുടെ ഭാവിക്ക് വേണ്ടി പോരാടുമെന്ന് പറഞ്ഞ ഹാരിസ് അമേരിക്കെയെ ഒന്നിച്ചു നിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും പറഞ്ഞു. കഴിഞ്ഞ കാലത്തെ കയ്പുകളും ഭിന്നിപ്പുകളും മറന്ന് മുന്നോട്ടു പോകാമെന്നും പറഞ്ഞ കമല മുന്‍ പ്രസിഡന്റ് എപ്പോഴത്തെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കാനും മറന്നില്ല.
രാജ്യത്തെ പിന്നോട്ടടിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. നമ്മുടെ നാടിന്റെ ജീവന് വളരെ പ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്. യുഎസിന്റെ പ്രസിഡന്റ് പദവി ട്രംപ് ഉപയോഗിക്കുക ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവില്ല, മറിച്ച് അയാള്‍ക്കുള്ള ഏക ക്ലൈന്റായ.. അദ്ദേഹത്തിന്റെ തന്നെ ജീവിതം മെച്ചപ്പെടുത്താനാകും.
പല തരത്തില്‍ ട്രംപ് ഒരു കാര്യഗൗരവമില്ലാത്ത വ്യക്തിയാണ്. എന്നാല്‍ ട്രംപിനെ വീണ്ടും വൈറ്റ് ഹൗസില്‍ അവരോധിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും കമല ഹാരിസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here