അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വാശിയേറിയതുമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്തു. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.
അതേസമയം സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല.
Also Read : വിഷപ്പതയൊക്കെ എന്ത്…! ഇതെന്റെ പുത്തൻ ഷാംപൂ… യമുനയിലെ വിഷപ്പതയിൽ ഒരു നീരാട്ട്, വൈറൽ വീഡിയോ
നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ട്.
വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്‌നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.
തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്’.- കമല ഹാരിസ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപിനോട് ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറാണ്- കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
Also Read : അമേരിക്കയിൽ ഇനി ട്രംപ് യുഗം; ഞെട്ടലിൽ ഡെമോക്രാറ്റുകൾ
അയോഗ്യനാക്കിയത് അടക്കമുള്ള നിരവധി വിവാദ പരമ്പരയിലൂടെ അടക്കം കടന്നുപോയ ശേഷമായിരുന്നു ട്രംപ് ഇത്തവണ ജനവിധി തേടാൻ ഒരുങ്ങിയത്. 2021ലെ ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ, വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ സ്റ്റാർ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസ് അടക്കം വെളിച്ചത്തുള്ളപ്പോഴാണ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള ഈ മടങ്ങി വരവ്. ആദ്യ ഘട്ടത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ അടക്കം ട്രംപിനെതിരായിരുന്നു. കമലയ്ക്ക് മികച്ച വിജയം പ്രവചിച്ച പല എക്സിറ്റ് പോൾ പ്രവചനകളെയും അട്ടിമറിച്ചാണ് ട്രംപിന്റെ വിജയം എന്ന് കൂടി പറയണം.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്ന സ്വിങ് സ്റ്റേറ്റ്സുകളിൽ മികച്ച പിന്തുണ ലഭിച്ചതും ട്രംപിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പെൻസിൽവാനിയ, നെവാഡ, നോർത്ത് കാരലൈന, ജോർജിയ, അരിസോണ, മിഷിഗൺ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങൾ ആയിരുന്നു ഇത്തവണത്തെ സ്വിങ് സ്റ്റേറ്റ്സുകൾ.ഈ ഏഴിടത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ട്രംപിന് ഇത്തവണ ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here