‘ഇന്ന് കാണുന്ന കമലയായതിന് പിന്നില്‍ അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവും’; കമല ഹാരിസ് പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു

KAMALA HARRIS

യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അഞ്ചാം തീയതി നടക്കാനിരിക്കെ ഡെമോക്രറ്റിക് പാർട്ടി നേതാവ് കമല ഹാരിസും റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ്‌ ട്രംപും നടത്തുന്ന പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും ഇരുവരുടെയും പ്രചാരണം പൊടിപൊടിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ കമല എക്‌സിൽ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ച ആയിരിക്കുകയാണ് .

അമ്മ ശ്യാമള ഗോപാലനൊപ്പമുള്ള ചിത്രമാണ് കമൽ എക്സിൽ പോസ്റ്റ് ചെയ്തത്. ‘എന്‌റെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ഹാരിസ് പത്തൊമ്പതാം വയസിലാണ് തനിയെ അമേരിക്കയിലെത്തുന്നത്. അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമാണ് ഇന്നത്തെ എന്നെ വാര്‍ത്തെടുത്തത്’, എന്ന ക്യാപ്ഷ്യനോടെയായിരുന്നു കമല ഈ ചിത്രം പങ്കുവെച്ചത്.

ALSO READ; ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം

കുട്ടിക്കാലത്ത് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവന്നപ്പോള്‍ കമല പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ചിത്രം വലിയ ചർച്ചയാകുന്നത്.അതേസമയം പോസ്റ്റിനെ വിമർശിച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൗണ്ട് കമല തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉരുപയോഗിക്കുന്നത് ശരിയല്ല എന്നൊക്കെ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News