കമല ഹാരിസിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവോ? തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അടുത്ത നീക്കം അറിയാം

kamala-harris

റിപ്പബ്ലിക്കന്‍ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിൻ്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ച പലവിധ അനുമാനങ്ങൾ അന്തരീക്ഷത്തിലുണ്ട്. തൻ്റെ ഭാവി പദ്ധതികളെ സംബന്ധിച്ച് അവർ  പൊതുപരിപാടിയിൽ സൂചനകൾ നൽകി. മുമ്പ് പഠിച്ച ഹൊവാര്‍ഡ് സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അവർ0.

യുഎസ് തിരഞ്ഞെടുപ്പിന് നടത്തിയ പ്രചാരണം ഏകിയ ഊര്‍ജത്തോടെ പോരാട്ടം തുടരുമെന്ന് അവര്‍ പറഞ്ഞു. അതായത് 2028-ലെ തെരഞ്ഞെടുപ്പിന് അവർ തയ്യാറെടുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2004-ല്‍ നോമിനിയായിരുന്ന ജോണ്‍ കെറി, ജോര്‍ജ് ബുഷിനോട് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് നിന്ന് പൂര്‍ണമായും അപ്രത്യക്ഷനായില്ല. ബരാക് ഒബാമയുടെ രണ്ടാം ടേമില്‍ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.

Read Also: പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

72 ദിവസത്തിനുള്ളില്‍ അറുപതുകാരിയായ കമല സ്ഥാനമൊഴിയും. തന്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഉടനടി പദ്ധതികളൊന്നും അവർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പാത എളുപ്പമുള്ളതായിരിക്കില്ല. ഡെമോക്രാറ്റ് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുണ്ടാകാൻ സാധ്യതയേറെയാണ്. രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്തതും വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഹിലാരി ക്ലിന്റന്റെ പാത പിന്തുടരാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration