ഇന്ത്യയിൽ അടുത്തകാലത്തായി പുറത്തിറങ്ങുന്ന ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളിൽ പോലും മുൻനിര നായകന്മാർ വില്ലമാരായി വേഷമിടുന്നുണ്ട്. നായകന്മാരെപോലെ തന്നെ വില്ലന്മാരുടെ പ്രതിഫലവും ഇപ്പോൾ വളരെ കൂടുതലാണ്. സിനിമയിൽ സെയ്ഫ് അലി ഖാനെപ്പോലുള്ള നായകന്മാർ ഉൾപ്പടെയുള്ളവർ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വില്ലൻ എന്ന ടാഗ് ലൈനിലേക്ക് മാറി. പക്ഷെ തെന്നിന്ത്യൻ താരമായ കമൽഹാസൻ വില്ലൻ വേഷങ്ങൾക്കായി വാങ്ങുന്ന പ്രതിഫലം അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇവരുടെയൊക്കെ പ്രതിഫലം കുറവാണ് എന്നുതന്നെ പറയേണ്ടി വരും.
ALSO READ: സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു
നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘പ്രൊജക്ട് കെ’യിൽ വില്ലനാകുന്ന കമൽഹാസൻ വാങ്ങുന്നത് 25 കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാരുടെ പട്ടികയിലേക്ക് കമൽഹാസൻ ഒന്നാമതായി എത്തുകയാണ്.
ALSO READ: ജനകീയ സെമിനാർ മാതൃകയിൽ കോൺഗ്രസിന്റെ ‘ജനസദസ്സ്’; ലീഗിനെയും കൂടെക്കൂട്ടും
കമൽഹാസന് മുൻപ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലൻ എന്ന പേര് വിജയ് സേതുപതിക്കായിരുന്നു. 21 കോടി രൂപയായിരുന്നു ഷാരൂഖ് ഖാന്റെ ജവാനിലെ വില്ലൻ വേഷത്തിന് വിജയ് സേതുപതി വാങ്ങിയത്. വിക്രമിന് വേണ്ടി 15 കോടിയായിരുന്നു വാങ്ങിയത്. അതുപോലെ ആദിപുരുഷിൽ 10 കോടി വാങ്ങിയ സെയ്ഫ് അലി ഖാനും, ടൈഗർ 3 യിൽ 10 കോടി വാങ്ങിയ ഇമ്രാൻ ഹാഷ്മിയും ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റ് വില്ലന്മാരാണ്. പുഷ്പ 2 വിലെ വില്ലൻ റോളിനായി ഫഹദ് ഫാസിൽ വാങ്ങിയത് 6 കോടി രൂപയായിരുന്നു . അതുപോലെ സിനിമകളിലെ സ്ഥിരം വില്ലന്മാരിൽ ഒരാളായ പ്രകാശ് രാജ് ഒരു ചിത്രത്തിന് 1-1.5 കോടി രൂപയാണ് വാങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here