ഒഡീഷയിലെ ബാലസോറില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ട്രെയിനപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം ഇപ്പോഴും. അതിനിടെ കോറമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റുന്നത് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രീകരിച്ച ഒരു സിനിമയെ കുറിച്ചുള്ള ചര്‍ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ സജീവമായി നടക്കുന്നത്.
2003ല്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തിരക്കഥ എഴുതിയ ‘അന്‍പേ ശിവം’ ആണ് ആ ചിത്രം. രണ്ട് പതിറ്റാണ്ട് മുന്‍പ് സുന്ദര്‍.സി സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവനും കമല്‍ഹാസനുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. സിനിമയില്‍ ഒരു ട്രെയിന്‍ പാളം തെറ്റുന്ന രംഗമുണ്ട്. ഈ രംഗത്തില്‍ കോറമാണ്ഡല്‍ എക്‌സ്പ്രസാണ് അപകടം പറ്റി കിടക്കുന്നതായി കാണിച്ചിരിക്കുന്നത്.
എം പ്രഭാകരനായിരുന്നു ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചത്. കഴിഞ്ഞ ദിവസം കോറമാണ്ഡല്‍ എക്സ്പ്രസ് അപകടത്തിൽപെട്ട ഒരുപാട് ജീവൻ പൊലിഞ്ഞപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരമൊരു രംഗം തിരക്കഥയില്‍ എഴുതിയ കമല്‍ഹാസനെ ഓർക്കുകയാണ് ആരാധകര്‍. അതേസമയം ഇലക്ട്രോണിക് ഇന്റര്‍ലോക്കിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here