മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. സാഗര്‍ ജില്ലയിലെ റെഹ്ലി നിയമസഭാ മണ്ഡലത്തില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.
ALSO READ: ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; സഹായികളടക്കം അഞ്ചുപേർ അറസ്റ്റിൽ
‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജനങ്ങള്‍ ശിവരാജ് സിംഗിന് യാത്രയയപ്പ് നല്‍കും. പക്ഷേ അദ്ദേഹം തൊഴില്‍രഹിതനാവില്ല. കാരണം അദ്ദേഹം നല്ല നടനാണ്.’ കമല്‍നാഥ് പറഞ്ഞു. ‘ഇനി നാലു ദിവസം മാത്രമാണ് പൊലീസ്, പണം, അധികാരം എന്നിവ നയിക്കുന്ന ബിജെപി സര്‍ക്കാരിന് ശേഷിക്കുന്നത്. ഇനി മുഖ്യമന്ത്രിയാകില്ലെങ്കിലും ശിവരാജ് സിംഗ് ജി തൊഴില്‍രഹിതനാകില്ല. അദ്ദേഹം നല്ല നടനായതിനാല്‍ മുംബൈയില്‍ പോയി അഭിനയ മേഖലയില്‍ മികവ് തെളിയിച്ച് മധ്യപ്രദേശിന്റെ അഭിമാനം ഉയര്‍ത്താം.’- കമല്‍നാഥ് തുറന്നടിച്ചു.
നവംബര്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പ് മധ്യപ്രദേശിന്റെ ഭാവി നിശ്ചയിക്കുന്നതാണ്. അല്ലാതെ സ്ഥാനാര്‍ത്ഥിയുടെതല്ല എന്നും ബിജെപിയുടെ പതിനെട്ടു വര്‍ഷകാലത്തെ ഭരണത്തെ വിമര്‍ശിച്ചു കൊണ്ട് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ചൗഹാന്‍ പറഞ്ഞു. അതു മറന്നാലും സര്‍ക്കാരിലെ ഒഴിവുകളെങ്കിലും നികത്താന്‍ ബിജെപിക്ക് ശ്രമിക്കാമായിരുന്നു. ചൗഹാന്റെ മനസിലിരുപ്പ് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here