കടൽത്തീരത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് പ്രമുഖ നടിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്

KAMILLA

കടൽത്തീരത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് പ്രമുഖ റഷ്യൻ നടിക്ക് ദാരുണാന്ത്യം. നടി കാമില ബെല്യാറ്റ്സ്കയയാണ് കോ സാമുയി ദ്വീപിൽ വെച്ച് തിരമാലയിൽപ്പെട്ട് മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കാമില
കോ സാമുയി ദ്വീപിൽ കഴിഞ്ഞ ദിവസം എത്തിയത്. തുടർന്ന് കടൽ തീരത്ത് പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പാറക്കെട്ടിലേക്ക് തിരമാല അടിച്ച് വരികയും കാമില തിരയിൽപ്പെട്ട് കടലിലേക്ക് വീഴുകയുമായിരുന്നു.

ALSO READ; ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

കാമില കടലിൽ വീണതിന് പിന്നാലെ ചിലർ ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും തിരയിൽപ്പെട്ട് കാമിലയെ കാണാതായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ നാല് കിലോമീറ്റർ അകലെ നിന്നാണ് ഇരുപത്തിനാലുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here