മിന്നിത്തിളങ്ങാൻ തലസ്ഥാനം: വർണ്ണക്കാഴ്ചകളുമായി ക്രിസ്മസിനെ വരവേറ്റ് കനകക്കുന്ന്

കേരളീയത്തിന് ശേഷം വീണ്ടും മിന്നി തിളങ്ങി കനകകുന്ന്. ക്രിസ്മസിനോടനുബന്ധിച്ച് വീണ്ടും ദീപങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തലസ്ഥാന നഗരി. സംസ്ഥാനത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. കനകക്കുന്നിൽ മാത്രമല്ല, കൊച്ചിയിലും കോഴിക്കോടും ഉണ്ട് ഇത്തവണ സർക്കാരിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ. ഏതാണ് മികച്ചത് എന്ന കൺഫ്യൂഷനിലാണ് കാഴ്ചക്കാർക്ക്.

Also Read: ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറാം; ആശംസകളുമായി മന്ത്രി വി എൻ വാസവൻ

ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മന്ത്രിമാരായ മുഹമ്മദ് റിയാസ് വി ശിവൻകുട്ടി ജിആർ അനിൽ എന്നിവർച്ചേർന്ന് തുടക്കം കുറിച്ചു. ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ് ഫെയറും ഒക്കെയായി അടിപൊളിയാകും ഇത്തവണത്തെ ആഘോഷം. യൂറോപ്യൻ വീടുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ യൂറോപ്യൻ വീടും ഗാർഡനും കാഴ്ച ഭംഗി ഒരുക്കുന്നു. ശലഭ ഊഞ്ഞാലും തിരുവനന്തപുരത്തിന് പുതിയ അനുഭവമാണ്.

Also Read: നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

സംസ്ഥാനത്തെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് പുത്തനുണർവാണ് ഇത്തവണത്തെ അലങ്കാരങ്ങൾ നൽകുന്നത്. ആവധിസമയം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് കേരളമാകെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News