കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം

അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ പൊതു ദർശനത്തിൽ മാറ്റം. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല. എയർപോർട്ടിൽ നിന്ന് പട്ടത്തെ പാർട്ടി ഓഫീസിൽ എത്തിക്കും. രണ്ട് മണിവരെ പട്ടം സി പിഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.

Also read:സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.

Also read:പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; 6 മരണം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇരമ്പിമറിഞ്ഞ എഴുപതുകളിലാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്തുനിന്നും വിദ്യാര്‍ത്ഥി നേതാവായ കാനം രാജേന്ദ്രനെ കേരളം അറിയുന്നത്. സിപിഐയും സിപിഐഎമ്മും കൂടാതെ നക്‌സലിസ്റ്റ് രാഷ്ട്രീയം കൂടി കേരളത്തിലെ യുവാക്കളുടെ രാഷ്ട്രീയഹരമായ കാലത്താണ് എഐഎസ്എഫിന്റെ നേതാവായി വാഴൂര്‍ എന്‍എസ്എസ് കോളേജില്‍ നിന്ന് കാനം രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി നേതാവ് ഉയര്‍ന്നു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News