സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ. കാനം രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി, മന്ത്രിമാര്‍ മറ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
Also Read : ബാങ്ക് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കാനത്തിന്റെ സംസ്‌കാരം വാഴൂരിലെ വീട്ടുവളപ്പില്‍ നടന്നത്. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര 13 മണിക്കൂര്‍ പിന്നിട്ട് പുലര്‍ച്ചെ മൂന്നരയോടെയാണ് കോട്ടയം കാനത്തെ വീട്ടിലെത്തിയത്. ആദ്യം വീട്ടിനുള്ളില്‍ ആയിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് എട്ടുമണിയോടെ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ഭൗതികദേഹം മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം എംപി, സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി സംസ്‌കാര ചടങ്ങില്‍ പൂര്‍ണമായും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.
അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയ പലര്‍ക്കും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ കഴിഞ്ഞില്ല. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളികളോടെയാണ് പ്രിയ നേതാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ യാത്രയാക്കിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here