പ്രസംഗത്തിന് വേഗത കൂടിയാലും ട്രെയിനിന് വേഗത കൂടില്ല, കാനം രാജേന്ദ്രന്‍

വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തുന്ന അടിസ്ഥാനമില്ലാത്ത പ്രചരണങ്ങളെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രചരണത്തിനും പ്രസംഗത്തിനും വേഗത കൂടിയാലും ട്രെയിനിന് വേഗതയുണ്ടാവില്ലെന്ന് കാനം രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത് പോലെയല്ല യാഥാര്‍ത്ഥ്യം. വളവുകള്‍ മാറ്റാതെ വന്ദേ ഭാരതിന് വേഗത കിട്ടില്ല. വളവുകള്‍ നിവര്‍ത്തണമെങ്കില്‍ കോടികള്‍ മുടക്കണം. അതിന് ഭീമമായ ചെലവ് വരുമെന്നും അതിനാലാണ് ബദല്‍ മാര്‍ഗത്തെക്കുറിച്ച് കേരളം ആലോചിച്ചതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. അത് യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞുവെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരത് പൂര്‍ണ്ണമായും ഇന്ത്യയിലുണ്ടാക്കിയതാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാടിനെ കാനം രാജേന്ദ്രന്‍ പരിഹസിച്ചു. ‘വന്ദേഭാരത് പൂര്‍ണ്ണമായും ഇന്ത്യയിലുണ്ടാക്കിയതാണന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. എന്തറിഞ്ഞ് കൊണ്ടാണ് പറഞ്ഞതെന്നറിയില്ല. റഷ്യന്‍ കമ്പനിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കിയിരിക്കുന്നത്’ കാനം രാജേന്ദ്രന്‍ പറഞ്ഞു.

മില്‍മ സഹകരണ പ്രസ്ഥാനമാണെന്നും ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സാധാരണ നിലയില്‍ സര്‍ക്കാരിനോട് ആലോചിക്കാറുണ്ട്. ആശയവിനിമയത്തില്‍ എവിടെയാണ് പ്രശ്‌നമുണ്ടായതെന്ന് പരിശോധിക്കുമെന്നും കാനം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News