കാനം രാജേന്ദ്രൻ ഇനി ജനമനസുകളിൽ ജീവിക്കും. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ ഇന്ന് രാവിലെ 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, ഡി രാജ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ALSO READ: ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിലേക്ക്
കഴിഞ്ഞ ദിവസം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര പുലർച്ചെയോടെയാണ് വീട്ടിൽ എത്തിയത്. പുലര്‍ച്ചെ കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിയത്.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപയാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. പ്രധാന ജംഗ്ഷനുകളിൽ അടക്കം നിരവധിപേർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് മന്ത്രിമാരടക്കമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തും.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.
ALSO READ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
എന്‍ ഇ ബലറാമും പികെവിയും സി അച്ച്യുതമേനോനും പിന്നെ കാനവുമല്ലാതെ സിപിഐയില്‍ മാറ്റാരും മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിട്ടില്ല. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനും നായകനുമാകുന്നതില്‍ കനത്തിന്റെ വിയോഗം രാജ്യത്തെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here