രാഹുലിനെതിരെയുള്ള നടപടി ഭീരുത്വം നിറഞ്ഞത്: കാനം രാജേന്ദ്രൻ

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ഭീരുത്വം നിറഞ്ഞതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയും ബിജെപി സർക്കാർ അസഹിഷ്ണുതയോടെ തുടർച്ചയായി പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിയെയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്നാണ് ബിജെപി വ്യാമോഹിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത് ഫാസിസ്റ്റ് നടപടി

രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടിഅപലപനീയo
രാഹുൽ ഗാന്ധി എംപിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹവും ജനാധിപത്യ ധ്വo സനവുമാണ് ആണ്. ഈ വിഷയത്തിന് ആസ്പദമായ കേസിന്റെ വിധി ന്യാ യത്തിൽ 30 ദിവസത്തെ കാലാവധി അപ്പീലിനു വേണ്ടി കോടതി തന്നെ നൽകിയിരിക്കെ ഇത്രയും തിടുക്കപ്പെട്ട്, അതിവേഗത്തിൽ രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയ നടപടിയുടെ പിന്നിലെ ചേതോവികാരം വളരെ വ്യക്തമാണ്. ഭീരുത്വം നിറഞ്ഞ ഒരു നടപടിയായി മാത്രമേ ഇതിനെ കരുതാൻ ആവു. പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയും ബിജെപി സർക്കാർ അസഹിഷ്ണുത തയോടെ തുടർച്ചയായി പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. ഈ ഡിയേയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്നാണ് ബിജെപി വ്യാമോഹിക്കുന്നത്. രാഹുൽ ഗാന്ധി എംപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്ന വരേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും എന്തിന് ഭരണഘടനാ മൂല്യങ്ങളെയും അവഗണിച്ചുകൊണ്ട് ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന മോഡി സർക്കാരിന്റെ നടപടികളെ പ്രതിരോധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News