കാനം രാജേന്ദ്രന്റെ വിയോഗം എല്‍ഡിഎഫിന് കനത്ത നഷ്ടം: അനുസ്മരിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് കാനം രാജേന്ദ്രന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കാനം രാജേന്ദ്രന്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു അദ്ദേഹം. സി പി ഐ സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കാനം രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചത്.

Also Read : എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബംഗളൂരു പ്രതിദിന സർവീസ് ആരംഭിക്കുന്നു

രാഷ്ട്രീയത്തിന് അപ്പുറം, സൗഹൃദത്തിന്റെയും അനുഭവങ്ങളുടെയും പങ്കുവെക്കലായി കാനം രാജേന്ദ്രന്റെ അനുസ്മരണ യോഗം മാറി. തന്റെ ആശയങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞെന്നും, കാനത്തിന്റെ വിയോഗം എല്‍ഡിഎഫിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, രമേശ് ചെന്നിത്തല, മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് തുടങ്ങി വിവിധ കക്ഷി നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News