കാനത്തിന് വിട; മൃതദേഹം തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം പട്ടത്തെ സിപിഐ ആസ്ഥാനമായ പി.എസ് സ്മാരകത്തില്‍ പൊതുദർശനത്തിന് വച്ചു. ദീർഘകാലമായി അസുഖബാധിതനായി സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍.

ALSO READ: കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം

കൊച്ചിയിൽ നിന്ന് മൃതദേഹം ആദ്യം തിരുവനന്തപുരം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്‍റെ വസതിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നേരിട്ട് സിപിഐ ആസ്ഥാനമായ പി.എസ് സ്മാരകത്തിലേക്കെത്തിക്കുകയായിരുന്നു. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാ‍ഴ്ച പതിനൊന്ന് മണിക്ക് വാ‍ഴൂരില്‍ നടക്കും.

ALSO READ: കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം

കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഇന്നലെ മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെട്ടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. കാനത്തിന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസിൽ ഇന്നും നാളെ ഉച്ചവരെയും നടക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News