കണ്ടല സഹകരണബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗന് ജാമ്യം

N BHASURANGAN

കണ്ടല സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ബാങ്ക് മുന്‍ പ്രസിഡന്‍റ് എന്‍ ഭാസുരാംഗന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം നല്‍കിയത്.മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ALSO READ; തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

ഇതെത്തുടര്‍ന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ് ഭാസുരാംഗന് കോടതി ജാമ്യം അനുവദിച്ചത്.ശസ്ത്രക്രിയ ആവശ്യമാണെന്ന ഭാസുരാംഗന്‍റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.

ENGLISH NEWS SUMMARY: Bank’s ex-president N Bhasurangan, who was arrested by ED and remanded in connection with Kandala Cooperative Bank case, has been granted bail by the High Court.The court granted bail considering Bhasurangan’s health condition. The court had earlier ordered the formation of a medical board to assess Bhasurangan’s health condition

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News