കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്‍ അറസ്റ്റില്‍

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രിയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

രണ്ടുപേരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. നേരത്തെയും ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്തിരുന്നു.

സംസ്ഥാന സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ഇ ഡി ഭാസുരാംഗന്റെ വാടക വീട്, മകന്റെ റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും മുന്‍ സെക്രട്ടറിമാരുടെയും കളക്ഷന്‍ ഏജന്റിന്റെയും വീട്ടിലും പരിശോധനയുണ്ടായിരുന്നു.

READ ALSO:പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News