ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനു വീണ്ടും തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് മാറിനിന്ന് സമീപകാലത്ത് തിരിച്ചെത്തിയ വില്ല്യംസന്‍ പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നു പുറത്തായി. തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് വില്ല്യംസനു വിനയായത്.
Also Read: നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം
രണ്ടാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വില്ല്യംസന്‍ തിരിച്ചെത്തുമെന്നു അധികൃതര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here