കളിച്ചത് അരക്കളി; നല്‍കേണ്ടി വരുന്നത് 2 കോടി

പരുക്കേറ്റ് കെയ്ന്‍ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയത് ഗുജറാത്ത് ടൈറ്റന്‍സിസ് വന്‍ തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെയിലാണ് വില്യംസ നാട്ടിലേക്ക് മടങ്ങിയത്. വലത് കാല്‍മുട്ടിന് പരുക്കേറ്റതിന് തുടര്‍ന്നാണ് വില്യംസണ്‍ തിരികെ മടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ പതിമൂന്നാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്. റുതുരാജ് ഗെയ്ക് വാദ് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പന്ത് സിക്‌സാവുന്നത് വില്യംസണ്‍ തടഞ്ഞെങ്കിലും നിലത്ത് കാല് കുത്തുന്നതില്‍ അദ്ദേഹത്തിന് പിഴക്കുകയായിരുന്നു.തുടര്‍ന്ന് ഗുജറാത്തിന് വേണ്ടി പിന്നീട് ബാറ്റ് ചെയ്യാനും എത്താന്‍ കഴിയാതെ വില്യംസണിന് കളി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടതായും വന്നു. പരിക്ക് ഗുരുതരമായത് കൊണ്ട് വില്യംസണ്‍ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വില്യംസണിന് പകരക്കാരനായി ശ്രീലങ്ക താരം ദാസുന്‍ ശനകയെ ആണ് ഗുജറാത്ത് ടീമിലെത്തിച്ചിട്ടുള്ളത്.

അതേ സമയം, ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതോടെ വില്യംസണിന്റെ ഈ സീസണിലെ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഗുജറാത്ത് വില്യംസണിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ നിയമപ്രകാരം, ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഒരു താരത്തിന് പരിക്കേല്‍ക്കുകയും സീസണ്‍ നഷ്ടമാവുകയും ചെയ്താല്‍ പ്രതിഫലം നല്‍കേണ്ടതില്ല. എന്നാല്‍ ഒരു താരത്തിന് ടൂര്‍ണമെന്റിനിടെ പരുക്കേറ്റാല്‍ മെഡിക്കല്‍ ചെലവുകള്‍ വഹിക്കുന്നതിന് പുറമെ പൂര്‍ണമായ പ്രതിഫലവും നല്‍കേണ്ടി വരും.

അതായത് ഒരു കളി മാത്രം കളിച്ച വില്യംസണിന് പൂര്‍ണമായ പ്രതിഫലം ഗുജറാത്ത് ടൈറ്റന്‍സ് നല്‍കേണ്ടി വരും എന്ന് സാരം. ടൂര്‍ണമെന്റിന്റെ ഇടയില്‍ വെച്ച് ഒരു കളിക്കാരന്‍ ദേശീയ ടീമിനായി കളിക്കാന്‍ പോയാല്‍ ലഭ്യമായിരുന്ന മത്സരങ്ങള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കൂ. വൈകി ടീമിനൊപ്പം ചേരുന്നവര്‍ക്കും ഇത് ബാധകമാണ്. ടൂര്‍ണമെന്റിന്റെ മുഴുവന്‍ സമയത്തും ടീമിനൊപ്പം ഉണ്ടാവുകയും എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മുഴുവന്‍ പ്രതിഫലവും നല്‍കണം എന്നതാണ് ഐപിഎല്‍ നിയമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News