പരിക്ക് ഭേദമായില്ല; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഇല്ല

kane-williamson

പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനും കെയ്ൻ വില്യംസൺ ഉണ്ടാകില്ല. ഒക്‌ടോബർ 24-ന് പുണെയിലാണ് രണ്ടാം ടെസ്റ്റ്. കഴിഞ്ഞ മാസം ശ്രീലങ്കൻ പര്യടനത്തിനിടെയാണ് വില്യംസണിന് പരിക്കേറ്റത്.

ന്യൂസിലാൻഡ് ടീമിനൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് വന്നിരുന്നില്ല. അസുഖം ഭേദമാകുന്നത് വരെ വീട്ടിൽ തന്നെ തുടരും. വില്യംസണിൻ്റെ അഭാവത്തിൽ മൂന്നാം നമ്പറിൽ വിൽ യങ് തന്നെ ബാറ്റ് ചെയ്യും. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ വിൽ യങ് പുറത്താകാതെ യഥാക്രമം 33, 48 റൺസെടുത്തിരുന്നു.

Also Read: തിരുമ്പി വന്തിട്ടേൻ; പരിക്കേറ്റ് പുറത്തായിരുന്ന നെയ്മർ ഒരു വർഷത്തിന് ശേഷം കളത്തിൽ

മൂന്നാം ടെസ്റ്റിന് അദ്ദേഹത്തെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോച്ച് പറഞ്ഞു. ആദ്യ ടെസ്റ്റ് എട്ട് വിക്കറ്റിന് ജയിച്ച ന്യൂസിലാൻഡ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രച്ചിൻ രവീന്ദ്രയാണ് കളിയിലെ താരം. ന്യൂസിലാൻഡ് തിങ്കളാഴ്ച വൈകുന്നേരം പൂനെയിലെത്തി. ഇന്ന് പരിശീലന സെഷനിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News