നടി കങ്കണ വിവാഹിതയാവുന്നു, വരൻ പ്രമുഖ ബിസിനസ് മാൻ: വിവാഹ തിയതി വരെ എക്‌സിലൂടെ പുറത്തുവിട്ടു

വിവാദങ്ങൾ മാത്രം സ്വന്തമായിട്ടുള്ള ഒരു നടിയാണ് കങ്കണ. പല രാഷ്ട്രീയ വിഷയങ്ങളിലും അനാവശ്യമായി അഭിപ്രായങ്ങൾ പറയുന്നതിലൂടെ താരത്തിനെതിരെ ധാരാളം സൈബർ ആക്രമങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ വിവാഹത്തെ കുറിച്ചുള്ള കെ ആർ കെ എന്ന നടന്റെ എക്‌സ് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടി കങ്കണ വിവാഹിതയാകുന്നുവെന്നും ഒരു പ്രമുഖ ബിസിനസ് മാനാണ് വരൻ എന്നും കെ ആർ കെ എക്‌സിൽ കുറിച്ചു.

ALSO READ: ‘സുരേന്ദ്രനും, കൊല്ലത്തെ സൈനികനും’, ഷർട്ട് കീറി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരുടെ എണ്ണം രണ്ടായി: ട്രോളുകളിൽ നിറഞ്ഞു നിന്ന് ഷർട്ട് കീറൽ ട്രെന്റ്

‘ബ്രേക്കിംഗ് ന്യൂസ്: 2023 ഡിസംബറില്‍ ഒരു ബിസിനസുകാരനുമായുള്ള കങ്കണ റണാവത്തിന്റെ വിവാഹ നിശ്ചയം നടക്കും. 2024 ഏപ്രിലിലായിരിക്കും അവരുടെ വിവാഹം. മുന്‍കൂര്‍ ആശംസകള്‍” എന്നായിരുന്നു കെആര്‍കെയുടെ പ്രസ്താവന.

ALSO READ: ഒടുവിൽ ഞാനവളെ കണ്ടെത്തി, ഒരു നഴ്സ് ആണ് കുഞ്ഞുണ്ട്, പൊതുമധ്യത്തിൽ കൊണ്ടുവരണോ? കുറിപ്പുമായി സുപ്രിയ പൃഥ്വിരാജ്

അതേസമയം, ഈ വാർത്തയെ പൂർണ്ണമായും തള്ളിക്കളഞ്ഞ സോഷ്യൽ മീഡിയ സംഭവത്തെ ഒരു ട്രോളായി തന്നെ ഏറ്റെടുത്തിട്ടുണ്ട്. കങ്കണയെ പോലെ തന്നെ കെ ആർ കെയും അനാവശ്യമായി വിവാദങ്ങൾ സൃഷ്ടിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ഈ വാർത്തയും വ്യാജമായിരിക്കും എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News