ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, കാരണം നിങ്ങളുടെ സിനിമകളും പരാജയപ്പെടും: സംവിധായകനോട് കങ്കണ

ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുതെന്ന് അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയോട് നടി കങ്കണ റണൌട്ട്. തന്റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്ന സിദ്ധാര്‍ത്ഥ് കണ്ണന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

Also Read : രാമക്ഷേത്രം നിർമിച്ചതിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംഎൽഎമാർ; പ്രമേയം പാസാക്കി ഗുജറാത്ത്, ഗോവ നിയമസഭകള്‍

നേരത്തെ കങ്കണ അനിമല്‍ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചത്.

”നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം ഇത് ഒരു സാധാരണ കാര്യമാണ്. എന്റെ റിവ്യൂ കണ്ട് പുഞ്ചിരിച്ചുകൊണ്ട് സന്ദീപ് ജി എന്നോട് കാണിച്ച ബഹുമാനം, അദ്ദേഹം പൌരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍.

‘എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്.’ – കങ്കണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News