‘മോഡേണ്‍ വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ കോമാളികള്‍; കര്‍ശന നിയമം വേണം’: കങ്കണ റണൗട്ട്

പാശ്ചാത്യ വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവരെ വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. മോഡേണ്‍ വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ കോമാളികളാണെന്ന് കങ്കണ പറഞ്ഞു. മോഡേണ്‍ വസ്ത്രങ്ങള്‍ കൊണ്ടുവന്നത് വെള്ളക്കാരാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥില്‍ മോഡേണ്‍ വസ്ത്രം ധരിച്ച് ദര്‍ശനം നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ വിമര്‍ശനം. മോഡേണ്‍ വസ്ത്രം ധരിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനെ വിമര്‍ശിക്കുന്നതിനോടൊപ്പം ഷോര്‍ട്‌സും ടി ഷര്‍ട്ടും ധരിച്ചതിന്റെ പേരില്‍ വത്തിക്കാനില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവവും അവര്‍ പങ്കുവെച്ചു.

‘പാശ്ചാത്യ വസ്ത്രങ്ങള്‍ കൊണ്ടുവന്നതും അത് പ്രചരിപ്പിച്ചതും വെള്ളക്കാരാണ്. ഒരിക്കല്‍ ഷോട്സും ടീ ഷര്‍ട്ടും ധരിച്ച് വത്തിക്കാനില്‍ പോയിരുന്നു. ആ വസ്ത്രം ധരിക്കാന്‍ അന്ന് അവര്‍ എന്നെ അനുവദിച്ചില്ല. പിന്നീട് ഹോട്ടലില്‍ പോയി വസ്ത്രം മാറേണ്ടി വന്നു- കങ്കണ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News