ബോളിവുഡ് ഉപേക്ഷിക്കാന്‍ കങ്കണ! കാരണമിതാണ്…

താന്‍ ഒരു ജോലി തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മാറിയേക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ തീരുമാനം അവര്‍ വെളിപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കങ്കണ. ഈ സാഹചര്യത്തിലാണ് വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കുമോ എന്ന ചോദ്യം കങ്കണ നേരിട്ടത്.

ALSO READ: ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

സിനിമാ ലോകത്തുള്ളതെല്ലാം വ്യാജമാണെന്ന് പറഞ്ഞ കങ്കണ, അതൊരു വ്യത്യസ്ത അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണതെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും അവര്‍ പറഞ്ഞു. ഒരു വേഷം മടുക്കുമ്പോള്‍ സിനിമകള്‍ക്കായി എഴുതി, സംവിധാനം ചെയ്തു, നിര്‍മിച്ചു. അതിനാല്‍ നല്ലരീതിയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കങ്കണ വ്യക്തമാക്കി. അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News