എന്റെ ജീവന് ഭീഷണിയുണ്ട്, ഞാന്‍ തുക്ക്‌ഡേ ഗ്യാങ്ങിനെ പറ്റിയും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയും സംസാരിക്കുമെന്ന് കങ്കണ

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി കങ്കണ റണാവത്ത്. താൻ വെറുമൊരു നടി മാത്രമല്ല എപ്പോഴും പല കാര്യങ്ങളിലും ശബ്ദമുയർത്തുന്ന ഒരാളാണെന്നും, താന്‍ തുക്ക്‌ഡേ ഗ്യാങ്ങിനെ പറ്റിയും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയും സംസാരിക്കുമെന്നും കങ്കണ പറഞ്ഞു. സുരക്ഷ ഉയർത്തിയതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി നല്കുമ്പോഴായിരുന്നു ജീവന് ഭീഷണിയുണ്ടെന്നും, അതുകൊണ്ട് തന്റെ അടുത്ത പ്രൊഡക്ഷനില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നടി വ്യക്തമാക്കിയത്.

ALSO READ: സാമ്പത്തിക പ്രതിസന്ധി; ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങിയ നിഖിതയ്ക്ക് സഹായവുമായി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍

‘ഞാന്‍ വെറുമൊരു ബോളിവുഡ് താരം മാത്രമല്ല സാര്‍, പല കാര്യങ്ങളിലും ശബ്ദമുയര്‍ത്തുന്ന ആശങ്കയുള്ള പൗരയാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയക്കാര്‍ എന്നെ ലക്ഷ്യമാക്കുന്നുണ്ട്. ദേശീയ വാദികള്‍ക്ക് എന്റെ ചെലവില്‍ അവിടെ സര്‍ക്കാര്‍ ഉണ്ടാക്കാം. ഞാന്‍ തുക്ക്‌ഡേ ഗ്യാങ്ങിനെ പറ്റിയും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയും സംസാരിക്കും’, കങ്കണ എക്‌സിൽ പ്രതികരിച്ചു.

ALSO READ: എറണാകുളത്തെ ലേബർ ക്യാമ്പുകളിൽ വൻ ലഹരിവേട്ട

‘ഞാന്‍ ഒരു സംവിധായികയും എഴുത്തുകാരിയും നിര്‍മാതാവുമാണ്. എന്റെ അടുത്ത പ്രൊഡക്ഷനില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഉള്‍പ്പെട്ടിട്ടുണ്ട്. എന്റെ ജീവന് നേരെ ഭീഷണി ഉണ്ട്. അതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഞാന്‍ അപേക്ഷിച്ചു. അതിലെന്തെങ്കിലും തെറ്റുണ്ടോ സാര്‍’, സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി’, കങ്കണ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News