കങ്ങഴ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോ ലീ ബി സഖ്യത്തിന് വിജയം

കോട്ടയത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോ ലീ ബി സഖ്യത്തിന് വിജയം. കങ്ങഴ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സും, ലീഗും, ബിജെപിയും ഇടതുമണിക്ക് എതിരെ ഒരു പാനലായി മത്സരിച്ചത്. മത്സരിച്ച മുഴുവന്‍ സീറ്റിലും കോ ലീ ബി സംഖ്യം വിജയിച്ചു

കങ്ങഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും, ലീഗും ബിജെപിയും ഒരു പാനലായി മത്സരിച്ചത്. ഇടതു മുന്നണിയെ പരാജയപെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി യുഡിഎഫിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കള്‍ ഒരുമിച്ചാണ് വീടുകയറി പ്രചരണം സംഘടിപ്പിച്ചത്. ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ കോ ലീ ബി സംഖ്യം വിജയിച്ചു.

Also Read: രാം വിലാസ് പാസ്വാന്‍ അവാര്‍ഡ് അഡ്വ. എ. എ. റഷീദിന് സമ്മാനിച്ചു

നേരത്തെ യു.ഡി.എഫ് 8 ഉം എല്‍.ഡി.എഫ് 6 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് ഒരംഗം പോലും ഉണ്ടായിരുന്നില്ല. പുതിയ കൂട്ട് കെട്ടിലുടെ ബി.ജെ.പിക്ക് മൂന്ന് പേരെ വിജയിപ്പിക്കാനായി. നേതൃത്വത്തിന്റെ അറിവോടെ ആയിരുന്നു മത്സരം അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ജില്ലാ നേതൃത്വം ഈ കൂട്ടുകെട്ടിനെ തള്ളിപ്പറഞ്ഞതുമില്ല.

Also Read: അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News