‘ഓരോ മുറിവിനും ഓരോ കഥയുണ്ട്! രാജാവ് എത്തുന്നു’, കങ്കുവയുടെ വന്‍ അപ്‌ഡേറ്റ് പുറത്ത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ഇപ്പോള്‍ ചിത്രത്തിന്റെ വന്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ സൂര്യ ആണ് നായകനായി എത്തുന്നത്.

ജൂലൈ 23ന് കങ്കുവയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടും. ‘ഓരോ മുറിവിനും ഓരോ കഥയുണ്ട്! രാജാവ് എത്തുന്നു’, എന്നാണ് ഫസ്റ്റ് ലുക്ക് വിവരം പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്.

Also Read : നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

മലയാളം ഉള്‍പ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 3Dയില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്‍ഷം ആണ് കങ്കുവ പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇ വി ദിനേശ് കുമാറുമാണ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍.

Also Read : എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണം; തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു

ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News