വമ്പൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയതാണ് സൂര്യ ചിത്രം കങ്കുവ. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകൻ ശിവക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.
നിരവധി പേരാണ് ചിത്രത്തിന്റെ ശബ്ദത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. ചിത്രത്തിൽ അലർച്ച സഹിക്കാനാവില്ലെന്നും തലവേദനയെടുക്കുന്നു എന്നുമായിരുന്നു ഈ ശബ്ദത്തിനെതിരെ ഉയർന്ന വിമർശനം. 100 ഡെസിബെല്ലിനു മുകളിലാണ് ചിത്രത്തിന്റെ ശബ്ദം എന്നും ചിത്രത്തിനെതിരെ ഉയർന്ന വിമർശനമായിരുന്നു. ഇപ്പോഴിതാ അതിനു പരിഹാരമായി നിർമാതാക്കൾ തിയേറ്ററുകളിൽ സിനിമയുടെ വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാൻ നിർദേശം നൽകി. നിർമാതാവ് ജ്ഞാനവേൽ രാജയുടേതാണ് നിർദേശം. ഒരു അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യം പറഞ്ഞത്.
ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കിട്ടിയും ചിത്രത്തിലെ ഉയര്‍ന്ന ശബ്ദത്തെക്കുറിച്ച് കുറിച്ചിരുന്നു. അതേസമയം ചിത്രത്തിൽ അവസാന നിമിഷത്തില്‍ വരുന്ന മാറ്റങ്ങളാണ് ശബ്ദത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നത് എന്ന് റസൂല്‍ പൂക്കുട്ടിയും കുറിച്ചിരുന്നു. ശബ്ദം കേട്ട് തലവേദനയുമായി പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ചിത്രം കാണാന്‍ വീണ്ടും എത്തില്ലെന്നാണ് റസൂൽ പൂക്കുട്ടി കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here