ഇത് തകർക്കും! ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ ദൃശ്യവിരുന്ന്; കങ്കുവ റിലീസ് ട്രെയ്‌ലർ പുറത്ത്

kanguva release trailer

റിലീസിന് മൂന്ന് നാളുകൾ ശേഷിക്കെ ആരാധകരെ കൂടുതൽ ആവേശത്തിലാക്കി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സൂര്യ നായകനാകുന്ന കങ്കുവയുടെ റിലീസ് ട്രെയ്‌ലർ സ്റ്റുഡിയോ ഗ്രീൻ പുറത്തു വിട്ടു. ഗംഭീര ദൃശ്യവിരുന്നാകും സംവിധായകൻ ശിവ പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത്  എന്ന് ഇതോടെ ഉറപ്പായി. ആഗോള തലത്തിൽ 38 ഭാഷകളിലായി പതിനായിരത്തിലധികം സ്‌ക്രീനുകളിലാകും ഈ ബ്രഹ്മാണ്ഡ ചിത്രം പ്രദർശനത്തിനെത്തുക.

ഇതുവരെ വന്ന ടീസർ, ട്രെയിലർ, പ്രൊമോകളിൽ നിന്ന് വ്യത്യസ്തമായി പഴയ കാലഘട്ടത്തിനൊപ്പം ആധുനിക കാലഘട്ടത്തിലെ രംഗങ്ങൾക്കും ട്രെയിലറിൽ പ്രധാന്യം നൽകുന്നുണ്ട്. രണ്ടര മില്യൺ പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

ALSO READ; മാസ് ആക്ഷൻ റോളിൽ രാം ചരൺ; ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചറി‍’ന്‍റെ ടീസര്‍ പുറത്ത്

നവംബർ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് 100 കോടിയാണ് ഓപ്പണിങ് പ്രതീക്ഷിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ റൺ ടൈം. ചിത്രം ത്രീഡിയിലും പുറത്തിറങ്ങും. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിലാകും ചിത്രമെത്തുക. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ; സംസ്ഥാനത്ത് ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; നിബന്ധന

പ‍ഴയ കാലഘട്ടത്തിൽ കങ്കുവയായും ആധുനിക കാലഘട്ടത്തിൽ ഫ്രാൻസിസ് തിയോഡറെന്ന പോലീസുകാരനായും സൂര്യ എത്തുന്ന ചിത്രത്തില്‍ താരങ്ങളായി ദിഷാ പപഠാണി, റെഡ്ഡിൻ കിംഗ്‍സലെ, നടരാജൻ സുബ്രഹ്‍മണ്യം, കൊവൈ സരള, വത്‍സൻ ചക്രവര്‍ത്തി, ആനന്ദരാജ്, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപ വെങ്കട്, ബാല ശറവണൻ, രവി രാഘവൻ, കെ എസ് രവികുമാര്, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ് തുടങ്ങിയ ‍വൻ താരനിര ഉണ്ടാകും. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News