‘തലൈവനെ’; 17 ഗായകര്‍ ചേര്‍ന്ന് ആലാപിച്ച കങ്കുവയിലെ ​ഗാനമെത്തി

Kanguva

സൂര്യയെ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവയിലെ ‘തലൈവനെ’ എന്ന ​ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി. 17 ഗായകര്‍ ചേര്‍ന്നാലാപിച്ച ​ഗാനം യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലെത്തി. മദന്‍ കര്‍ക്കിയുടെ വരികൾക്ക് ദേവി ശ്രീ പ്രസാദാണ് ​ഈണം നൽകിയിരിക്കുന്നത്.

അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെന്‍ബഗരാജ്, നാരായണന്‍ രവിശങ്കര്‍, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസന്‍, പ്രസന്ന ആദിശേഷ, സൈശരന്‍, വിക്രം പിറ്റി, അഭിജിത് റാവു, അപര്‍ണ ഹരികുമാര്‍, സുസ്മിത നരസിംഹന്‍, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസന്‍ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: അയൺ മാനെ തൊട്ട് കളിക്കണ്ട അത് എഐ ആയാലും ശരി; മുന്നറിയിപ്പുമായി റോബര്‍ട്ട് ഡൗണി ജൂനിയർ

നവംബർ 14 ന് 38 ഭാഷകളില്‍ ആ​ഗോളവ്യാപകമായാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം എത്തിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ദിശ പട്ടാണി. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവർ ചേർന്ന് എഴുതിയ ചിത്രം ഒരു പീരിയോഡിക് ഡ്രാമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News