ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുടച്ചു നീക്കുമെന്ന് കനയ്യകുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തെയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയമായി കാണുന്നതെന്നും, ഇത്തവണ തങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ നല്‍കിയ അഭിമുഖത്തിൽ കനയ്യ പറഞ്ഞു.
ALSO READ: കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകൻ അജിത്തിനെ അറസ്റ്റ് ചെയ്‌ത് തൃപ്പൂണിത്തുറ പൊലീസ്
‘സ്വേച്ഛാധിപത്യമാണ് ഏറ്റവും വലിയ പ്രശ്‌നം. സമാധാനപ്രിയര്‍, നീതിയെ സ്‌നേഹിക്കുന്നവര്‍, പുരോഗതി ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം ബി.ജെപിയെ തുടച്ചു നീക്കുക എന്നതാണ്. പ്രതിപക്ഷത്തെ നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ഇല്ലാതാക്കാനാണ് ഇന്ത്യാ സഖ്യം രൂപം കൊണ്ടത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത, കഴിഞ്ഞ തവണ പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇക്കുറി ഞങ്ങള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്,’ കനയ്യകുമാര്‍ പറഞ്ഞു.
‘2014ലും 2019ലും ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലാത്തവരും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തോന്നുന്നവരും ഉണ്ട്. അത് കൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ പോലെ വലിയ വെല്ലുവിളി ഇപ്പോഴില്ല’,കനയ്യ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here