‘നിങ്ങളുടെ പൊലീസും ജയിലും ഞാന്‍ കണ്ടിട്ടുണ്ട്, ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ല’, കനയ്യ കുമാർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘ പരിവാർ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നതെന്നും അതിനാല്‍ ഒരു ആക്രമണവും ഭയപ്പെടില്ലെന്നും കനയ്യ പറഞ്ഞു.

ALSO READ: ‘ബിജെപിക്ക് ബദൽ ആംആദ്മിയാകും എന്ന ഭയം മോദിയെ ബാധിച്ചു തുടങ്ങി, അതുകൊണ്ട് ആപ്പിനെ തകർക്കാനാണ് ലക്ഷ്യം’: അരവിന്ദ് കെജ്‌രിവാൾ

‘ഗുണ്ടകളെ അയക്കരുത്. നിങ്ങളുടെ പൊലീസും ജയിലും ഞാന്‍ കണ്ടിട്ടുണ്ട്. എന്ത് വേണമെങ്കിലും ചെയ്‌തോളൂ. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തമാണ് എന്റെ സിരകളില്‍ ഒഴുകുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ല,’ കനയ്യ കുമാര്‍ പറഞ്ഞു.

ALSO READ: ‘അടുത്ത സീസണിൽ ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്’, കാരണം വ്യക്തമാക്കി ഇർഫാൻ പത്താൻ

കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യയ്ക്ക് നേരെ മാലയിടാന്‍ വന്ന വ്യക്തിയിൽ നിന്നും ആക്രമണം ഉണ്ടായത്. കുമാറിനെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News