കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ചിത്രം പുറത്ത്

കാസര്‍കോട് കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പുറത്ത്. കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് സ്വദേശിയായ പി എ സലീമിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവശേഷം കാണാതായ പ്രതിക്കായി പൊലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ALSO READ:കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

അഞ്ചു ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കുടക് സ്വദേശിയായ പി എ സലീമിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്. വിവാഹം കഴിച്ച് 12 വര്‍ഷത്തിലധികമായി ഇയാള്‍ ഞാണിക്കടവാണ് താമസം. സംഭവശേഷം ഇയാളെ നാട്ടില്‍ നിന്ന് കാണാതായത് സംശയത്തിനിടയാക്കി. പ്രദേശത്തെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സമയത്ത് പ്രദേശത്ത് ഇയാളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ALSO READ:തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

രണ്ട് വര്‍ഷം മുമ്പ് മേല്‍പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും കുടകില്‍ മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണ്. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. പൊലീസ് പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതല്‍ വീടിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന പ്രദേശവാസിയായ ആളായിരിക്കും പ്രതിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ചയാണ് മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയ സമയം
വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News