കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ 100 ലധികം വിദ്യാർത്ഥികളാണ് മൻസൂർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
Also Read: മുണ്ടക്കൈ – ചൂരൽമല ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കണ്ട് സംസാരിച്ചു. വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരുമെത്തി. തുടർന്ന് പോലീസ് ചർച്ചയെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം അനുസരിച്ച് ഹോസ്റ്റൽ വാർഡനെ മാറ്റിയിട്ടുണ്ട്. കുട്ടികളുടെ ആശങ്ക മാറ്റണമെന്നും കുറ്റക്കാർക്കെതിരെ കൾശന നടപടി ഉണ്ടാകുമെന്നും മൻസൂർ ആശുപത്രി എംഡി സി ഷംസുദീൻ പറഞ്ഞു.
തിങ്കളാഴ്ച കാഞ്ഞങ്ങാട് ഡിവൈസ്പി ഓഫീസില്‍ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ, വിദ്യാർത്ഥികൾ, ഡിവൈഎഫ് ഐ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here