താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും അങ്ങനെ തോന്നിയത്: ആവേശത്തെ കുറിച്ച് നടി കനി കുസൃതി

ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിൽ പ്രധാന വേഷത്തില്‍ ഒരു സ്ത്രീ കഥാപാത്രമെത്തിയില്ലെന്ന് നടി കനി കുസൃതി. താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിയതെന്നും കുസൃതി പറഞ്ഞു.ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ALSO READ: ‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിഞാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ

ആവേശം തനിക്ക് ഒരുപാട് ഇഷ്ട്മായി എന്നും എന്റര്‍ടെയ്ന്‍ഡ് ആയ സിനിമയായിരുന്നുവെന്നും .ഫഹദ് ഫാസില്‍ അതിഗംഭീരമായി അഭിനയിച്ചുവെന്നും കനി പറഞ്ഞു. തനിക്ക് വ്യക്തിപകമായി ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സാണ് ആവേശത്തിൽ എന്നും കനി പറഞ്ഞു.

അതേസമയം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ജിത്തു മാധവനായിരുന്നു സംവിധായകൻ.ചിത്രം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഗംഭീര വിജയം ആയിരുന്നു.ഫഹദ് അഭിനയിച്ച രംഗന്‍ എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ ലെവലിലടക്കം ചർച്ചയായിരുന്നു

ALSO READ: സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News