കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം; അഭിമാനമായി ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’, പ്രീമിയര്‍ ഷോ അരങ്ങേറി

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ചിത്രം ഓള്‍ വെ ഇമാജിന്‍ ആസ് ലൈറ്റിന്റെ വേള്‍ഡ് പ്രീമിയര്‍ ഇന്നലെ നടന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ഫിലിം കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത്. പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത കാനിലെ ഗ്രാന്‍ഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.

ഗ്രാന്‍ഡ് ലൂമിയര്‍ തിയേറ്ററില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കള്‍ ആണെന്നും, അഭിനേതാക്കള്‍ എന്നതിലുപരി ഇതിലെ താരങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒരു കുടുംബമാണെന്നും ആ സ്‌നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായല്‍ കപാഡിയ പ്രദര്‍ശനത്തിന് ശേഷം പറഞ്ഞു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കൈയടിയും നല്‍കിയ വേദിയിലെ ഓരോരുത്തര്‍ക്കും പായല്‍ കപാഡിയ നന്ദിയും രേഖപ്പെടുത്തി.

ഇന്നലെ രാത്രി നടന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായല്‍ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങള്‍ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവലില്‍ സ്വീകരിച്ചത്.

തുടര്‍ന്ന് പ്രധാന തിയേറ്റര്‍ ആയ ഗ്രാന്‍ഡ് തിയേറ്റര്‍ ലൂമിയറിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് സ്‌ക്രീനിംഗ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും മണിക്കൂറുകള്‍ക്കുള്ളില്‍ പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വെ ഇമേജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിനെ തേടിയെത്തുകയാണ്. മത്സരവിഭാഗത്തില്‍ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവര്‍ത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News