താൻ പറഞ്ഞ നിലപാടുകൾ വിപരീതമായി ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്: കനി കുസൃതി

ബിരിയാണി എന്ന ചിത്രത്തിനെ കുറിച്ച് താൻ പറയാത്ത അഭിപ്രായങ്ങൾ നൽകിയതിനെ കുറിച്ച് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് കനി. ബിരിയാണിയിൽ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന സാഹചര്യത്തിൽ ആണ് കനിയുടെ ഈ പോസ്റ്റ്. താൻ നൽകാത്ത അഭിപ്രായങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ വിപരീതമായി നൽകിയെന്നും കനി പറഞ്ഞു .

ALSO READ: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

താൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും താൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് തന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും താൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നും താരം വ്യക്തമാക്കി.

ALSO READ: ദൈർഘ്യമേറിയ ശബ്ദസന്ദേശങ്ങൾ സ്റ്റാറ്റസ് ആക്കാം; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്

കനിയുടെ ഫേസ്ബുക് പോസ്റ്റ്

പായൽ കപാഡിയയുടെ All we imagine as light എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എൻ്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എൻ്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ ഇൻടറ്‌വിു വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എൻ്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ..
PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News